SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബുകളായ ആഴ്സനലിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും കളിച്ച ഡാനി വെൽബാക്കി ഇനി വാറ്റ്‌ഫോർഡിൽ. ജൂണിൽ ആഴ്സനലുമായി കരാർ അവസാനിച്ച വെൽബാക്കിനെ ഇന്നലെയാണ് വാറ്റ്‌ഫോർഡ് ടീമിലെത്തിച്ചത്. അതേസമയം എത്രനാളെത്തേക്കാണ് വാറ്റ്‌ഫോർഡുമായി വെൽബാക്കിന്റെ കരാറെന്ന് വ്യക്തമല്ല

മുന്നേറ്റനിരക്കാരനായ വെൽബാക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമി താരമായാണ് വളർന്നത്. 2008 മുതൽ യുണൈറ്റഡിന്റെ സീനിയർ ടീമിൽ കളിച്ചുതുടങ്ങിയ വെൽബാക്ക് 2014-ലാണ് യുണൈറ്റഡ് വിടുന്നത്. തുടർന്ന് ആഴ്സനലിലെത്തിയ വെൽബാക്ക് അഞ്ച് സീസണിനിടെ ക്ലബിനായി 120-ലേറെ മത്സരങ്ങൾ കളിച്ചു.

കഴിഞ്ഞ സീസണിൽ വെറും 14 മത്സരങ്ങളാണ് വെൽബാക്കിന് കളിക്കാൻ സാധിച്ചത്. എന്നാൽ ഇതിൽ നിന്ന് തന്നെ അഞ്ച് തവണ ​​ഗോൾ നേടാൻ വെൽബാക്കിനായി. 28-കാരനായ വെൽബാക്ക് ഇം​ഗ്ലണ്ടിനായി 42 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 16 ​ഗോളും സ്വന്തം പേരിൽ കുറിച്ചു