SHARE

ഇം​ഗ്ലീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മൻമാരിലൊരാളായ ജൊനാഥൻ ട്രോട്ട് പ്രൊഫഷണിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇം​ഗ്ലീഷ് കൗണ്ടിയിൽ വാർവിക്ക്ഷെയറിന്റെ താരമായിരുന്ന ട്രോട്ട് ബുധനാഴ്ച അവസാന മത്സരം കളിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് 2015-ൽ തന്നെ ട്രോട്ട് വിരമിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച ട്രോട്ട് ഇം​ഗ്ലീഷ് ക്രിക്കറ്റ് ടീമിലെ മികച്ച കളിക്കാരിലൊരാളായണ് വിലയിരുത്തപ്പെടുന്നത്. 2009-ൽ ഇം​ഗ്ലഷ് ഏകദിന-ടെസ്റ്റ് ടീമുകളിൽ അരങ്ങേറിയ ട്രോട്ട് 2011-ലെ ഐ.സി.സിയുടെ മികച്ച കളിക്കാരനുമായിരുന്നു. ഇം​ഗ്ലണ്ടിനായി 52 ടെസ്റ്റുകളിലും 62 ഏകദിനത്തിലും ട്രോട്ട് പാഡണിഞ്ഞിട്ടുണ്ട്. ഏകദിനത്തിൽ 50-ന് മുകളിലും ടെസ്റ്റിൽ 45-നടുത്തും ബാറ്റിങ് ശരാശരിയുണ്ടായിരുന്ന കളിക്കാരനായിരുന്നു ട്രോട്ട്.

2015-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ ട്രോട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. തുടർന്ന് കൗണ്ടിയിൽ സജീവമായിരുന്നു ഈ വലംകൈയ്യൻ ബാറ്റ്സ്മൻ. മൂന്ന് ആഷ്സ് പരമ്പരകൾ വിജയിച്ച ഇം​ഗ്ലീഷ് ടീമം​ഗമായിരുന്നു ട്രോട്ട്,2011-ൽ തന്നെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയറും ആയിരുന്നു.