SHARE

ഐസിസി എലൈറ്റ് അമ്പയർമാരുടെ പാനലിൽ ഉൾപ്പെട്ട പാകിസ്താന്റെ പ്രസിദ്ധനായ അസദ് റൗഫ് ലാഹോറിലെ ലാൻഡ ബസാറിൽ ഒരു ഷോപ്പ് നടത്തി ഉപജീവന മാർഗം നോക്കുന്നത് വാർത്തകളിൽ നിറയുന്നു . 2000-നും 2013-നും ഇടയിൽ 49 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ടി20 മത്സരങ്ങളും ഉൾപ്പെടുന്ന 170 അന്താരാഷ്ട്ര മത്സരങ്ങളിൽ റൗഫ് കളി നിയന്ത്രിച്ചിട്ടുണ്ട് .
ഒരിക്കൽ ഉപേക്ഷിച്ച ജോലി വീണ്ടും ഏറ്റെടുക്കേണ്ടതില്ലെന്നും അതിനാൽ 2013ൽ ഉപേക്ഷിച്ചതിന് ശേഷം അമ്പയറിംഗിലേക്ക് മടങ്ങിയില്ലെന്നും ക്രിക്കറ്റ് കാണാറ് പോലുമില്ലെന്ന് 66 കാരനായ അദ്ദേഹം പറഞ്ഞു

വാതുവെപ്പുകാരിൽ നിന്ന് പണവും സമ്മാനങ്ങളും സ്വികരിക്കുകയും 2013 ഐപിഎല്ലിൽ ഒത്തുകളി അഴിമതിയിൽ ഏർപ്പെട്ടതിന് ഐസിസി അച്ചടക്ക സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2016 ൽ ബിസിസിഐ റൗഫിനെ അഞ്ച് വർഷത്തെ വിലക്ക് നല്കുകയായിരുന്നു

ഞാൻ എന്റെ ഏറ്റവും മികച്ച സമയം ഐപിഎല്ലിൽ ചെലവഴിച്ചു. ആരോപിക്കപ്പെട്ട വിഷയങ്ങളുമായി എനിക്ക് ഒരു ബന്ധവുമില്ല, ആരോപണങ്ങൾ ബിസിസിഐയുടെ ഭാഗത്ത് നിന്ന് വന്നതാണ്, അവർ തന്നെ തീരുമാനമെടുത്തു. ഐസിസി മൂളി കൊടുത്തു അദ്ദേഹം പറഞ്ഞു. നേരത്തെ 2012ൽ മുംബൈ ആസ്ഥാനമായുള്ള ഒരു മോഡൽ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളുടെ പേരിൽ റൗഫ് വാർത്തകളിൽ ഇടം നേടിയിരുന്നു. റൗഫ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് മോഡൽ ആരോപിച്ചത് എന്നാൽ അതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 10 വർഷം മുമ്പ് അവ നിഷേധിച്ച റൗഫ് തന്റെ നിലപാട് ആവർത്തിച്ചു.