SHARE

വരാനിരിക്കുന്ന ടി20 ലോകകപ്പിനായി പാക്കിസ്ഥാൻ ദേശീയ ടീമിനെ ഒരുക്കുക മുൻ സൂപ്പർതാരങ്ങൾ. മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡനും ദക്ഷിണാഫ്രിക്കയുടെ വെർനോൺ ഫിലാൻഡറും പാകിസ്ഥാന്റെ പരിശീലകരായി നിയമിതരായി. അപ്രതീക്ഷിത നിയമനങ്ങളാണ് ഇരുവരുടേയും.

ഇന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുൻ സൂപ്പർതാരം റെമീസ് രാജയാണ് ഈ താരങ്ങളുടെ നിയമനം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ മുഖ്യപരിശീലകനായിരുന്ന മിസ്ബാ ഉൾ ഹഖും, ബൗളിങ് പരിശീലകനായിരന്ന വഖാർ യുനീസും സ്ഥാനമൊഴിഞ്ഞിരുന്നു. ഇവർക്ക് പകരമാണ് ഹെയ്ഡനും ഫിലാൻഡറുമെത്തുന്നത്

ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഹെയ്ഡന്റേയും ഫിലാൻഡറിന്റേയും നിയമനം. അതിനാൽ തന്നെ ടൂർണമെന്റിന് ശേഷം ഇവർ തുടരുമെയെന്നത് വ്യക്തമല്ല. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന ഹെയ്ഡൻ 2009-ലാണ് വിരമിച്ചത്. ഫിലാൻഡറാകട്ടെ കഴിഞ്ഞ വർഷം മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്.