SHARE

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ടീം മാനേജ്മെന്റിനെ ശക്തിപ്പെടുത്താനുള്ള നീക്ക‌ങ്ങൾ ഡെൽഹി ക്യാപിറ്റൽസ് തുടങ്ങി. ഇതിന്റെ ആദ്യ പടിയെന്നോണം മുൻ ഇന്ത്യൻ ടീം ഫിസിയോയുമായി കരാറിൽ എത്തിയിരിക്കുകയാണ് അവർ. ഈ ലോകകപ്പോടെ ഇന്ത്യൻ ടീമിൽ നിന്ന് സ്ഥാനമൊഴിഞ്ഞ ഫിസിയോ പാട്രിക് ഫർഹത്തുമായാണ് ഡെൽഹി ഇപ്പോൾ കരാറിൽ എത്തിയിരിക്കുന്നത്. വരും സീസൺ മുതൽ ഡെൽഹി ടീമിന്റെ മുഖ്യ ഫിസിയോ ആയാകും ഫർഹത്ത് പ്രവർത്തിക്കുക.

മുൻപ് ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഫർഹത്ത് കഴിഞ്ഞ 4 വർഷങ്ങളായി ഇന്ത്യൻ സീനിയർ ടീമിന്റെ ഫിസിയോ ആയിരുന്നു. നിലവിൽ മൂന്ന് വർഷത്തെ കരാറാണ് ഫർഹത്ത് ഡെൽഹിയുമായി ഒപ്പുവെച്ചിരിക്കുന്നത്. ഇതനുസരിച്ച് 2022 വരെ അദ്ദേഹം ഡെൽഹി ക്യാപിറ്റൽസിനൊപ്പം പ്രവർത്തിക്കും.