മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുമ്പോള് അവരുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്താണെന്ന കണ്ടെത്തലുമായി മുന്‍ താരം രംഗത്ത്. മുന്‍ താരം ഫെല്ലയ്നിയാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. ജോസ് മൗറിഞ്ഞ്യോ എന്ന സൂപ്പര്‍ പരിശീലകനെ പടിക്കു പുറത്താക്കിയപ്പോള്‍ ആലോചിക്കണമെന്നായിരുന്നു മുന്‍ താരത്തിന്റെ വിമര്‍ശനം.
അദ്ദേഹത്തെപ്പോലുള്ള ലോകോത്തര പരിശീലകന് മികച്ച ടീമിനെ കെട്ടിപ്പടുക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ കൂടുതല്‍ സമയവും പുതിയ കളിക്കാരും അദ്ദേഹത്തിന് ആവശ്യമായിരുന്നു എന്നാല്‍ അതിന് അവസരം നല്‍കിയില്ല പുറത്താക്കി. അതിനു നല്കേണ്ടിവരുന്ന വില എത്രത്തോളമാണെന്ന് ഇപ്പോള്‍ അവര്‍ മനസ്സിലാക്കുന്നുണ്ടെന്നും ഫെല്ലയിനി പറഞ്ഞു
കളി അവസാനിക്കുന്ന ഉടനെ യുണൈറ്റഡ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേയ്ക്കോടുന്നതിനേയും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. മൗറിഞ്ഞ്യോയുടെ കീഴില്‍ യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഫെല്ലയ്നി. 2019 ജനുവരിയിലാണ് അദ്ദേഹം യുണൈറ്റഡ് വിട്ടത്.