SHARE

ബെം​ഗളുരു എഫ്.സിക്കെതിരായ ഐ.എസ്.എൽ മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ വൻ മാറ്റങ്ങൾ. മധ്യനിരയിലും പ്രതിരോധനിരയിലുമായി നാല് മാറ്റങ്ങളാണ് പരിശീലകൻ നെലോ വിം​ഗഡ ടീമിൽ വരുത്തിയിരിക്കുന്നത്. ബെം​ഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം‌

​ഗോളിയായി ഇന്നും ധീരജ് സിങ്ങ് തന്നെ കളിക്കും. സെന്റർ ബാക്ക് ജോഡികളായി ക്യാപ്റ്റൻ സന്ദേശ് ജിം​ഗനും ലാക്കിച്ച് പെസിച്ചും തന്നെ ഇന്നുമിറങ്ങും. വിങ് ബാക്കുകളായി മുഹമ്മ​ദ് റാക്കിപും പ്രീതം സിങ്ങും ഇറങ്ങും. ലാൽറുവത്താര,സിറിൾ കാലി എന്നിവർക്ക് പകരമാണിത്.
മധ്യനിരയിലേക്ക് കിസീറോൺ കിസീത്തോയും കറേജ് പേക്കുസനും തിരിച്ചെത്തി. ആഫ്രക്കൻ താരങ്ങളായ ഇരുവരും ടീമിൽ തിരിച്ചെത്തിയതോടെ നിക്കോള കർമരേവിച്ചും മലയാളി താരം കെ.പ്രശാന്തുമാണ് പുറത്തിരിക്കുന്നത്.

മലയാളി താരം സഹൽ അബ്ദുൾ സമദ്, സെയ്മിൻലെൻ ഡം​ഗൽ എന്നിവർ ഇന്നും ടീമിന്റെ മധ്യനിരയിലുണ്ട്. മുൻനിരയിൽ മറ്റേജ് പോപ്ലാറ്റ്നിച്ചും സ്ലാവിസ സ്റ്റൊയനോവിച്ചും തന്നെ ഇന്നുമിറങ്ങും