SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ലിവർപൂൾ. മൂന്ന് നാല് അഞ്ച് സ്ഥാനങ്ങളിൽ ടോട്ടനം ആഴ്സനൽ ചെൽസി എന്നീ ടീമുകളാണ്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഈ ടീമുകൾ തമ്മിലുള്ള പോരാട്ടം ഇക്കുറി യുറോപ്യൻ കിരീടപ്പോരട്ടങ്ങളിലേക്കും വ്യാപിച്ചു എന്നതാണ് പ്രത്യേകത.

യുവേഫ ചാമ്പ്യൻസ് ലീ​ഗ്, യൂറോപ്പാ ലീ​ഗ് എന്നീ കിരീടപ്പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ നാല് ഇം​ഗ്ലീഷ് ടീമുകളാണ് സെമി ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്. ലിവർപൂൾ, ടോട്ടനം എന്നിവർ ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ ഇടം പിടിച്ചപ്പോൾ ആഴ്സനൽ, ചെൽസി എന്നീ ടീമുകൾ യൂറോപ്പാ ലീ​ഗിന്റെ സെമി ഫൈനലിലാണ് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് ലീ​ഗുകളുടേയും സെമി ഫൈനൽ റൗണ്ടെത്തിയപ്പോഴേക്കും രണ്ട് ഇം​ഗ്ലീഷ് ടീമുകൾ ഉണ്ടായിരുന്നിടത്താണിത്

നിലവിലെ സാഹചര്യത്തിൽ ഇക്കുറി രണ്ട് ലീ​ഗുകളും ഇം​ഗ്ലണ്ടിലേക്കെത്താനും സാധ്യതയുണ്ട്. കാരാണം രണ്ട് ലീ​ഗിന്റേയും സെമി ഫൈനലിൽ ഇം​ഗ്ലീഷ് ടീമുകൾ ഇക്കുറി തമ്മിലേറ്റുമുട്ടുന്നില്ല എന്നത് തന്നെ. ചാമ്പ്യൻസ് ലീ​ഗിൽ ലിവർപൂൾ ബാഴ്സയെ നേരിടുമ്പോൾ അയാക്സാണ് ടോട്ടനത്തിന്റെ എതിരാളി. യൂറോപ്പാ ലീ​ഗിൽ ആഴ്സനൽ വലൻസിയയെ നേരിടുമ്പോൾ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടാണ് ചെൽസിയുടെ എതിരാളി