SHARE

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഓസീസ് ലീഡ് ഉയരുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 190/4 എന്ന നിലയിലുള്ള ഓസീസിന് മത്സരത്തിൽ മൊത്തം 233 റൺസ് മുൻ തൂക്കമായി. വളരെ പതുക്കെയാണ് ഓസീസ് ബാറ്റ് ചെയ്യുന്നതെങ്കിലും അവരുടെ ലീഡ് വർധിക്കുന്നത് ഇന്ത്യയ്ക്ക് വലിയ തലവേദനയാണ് നൽകുന്നത്.

ഒച്ചിഴയും വേഗത്തിലാണ് നാലാംദിനം ആദ്യ സെഷനിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്തത്. വിക്കറ്റുകളൊന്നും നഷ്ടമായില്ലെങ്കിലും ഈ സെഷനിൽ അവർ ആകെ നേടിയത് 59 റൺസ് മാത്രമാണ്. 132/4 എന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ അമിത പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് ചെയ്തത്. ടിം പെയിനും, ഉസ്മാൻ ഖവാജയും ഒന്നിനൊന്ന് മികച്ച രീതിയിൽ പ്രതിരോധക്കളി കെട്ടഴിച്ച് വിട്ടപ്പോൾ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞ് തളർന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 195 പന്തിൽ 67 റൺസോടെ ഉസ്മാൻ ഖവാജയും, 113 പന്തിൽ 37 റൺസെടുത്ത ടിം പെയിനുമാണ് ക്രീസിലുള്ളത്.