SHARE

ഐ-ലിീഗിൽ മോഹൻ ബ​ഗാനെ കിരീടത്തിലേക്ക് നയിച്ചതിൽ പ്രധാനപങ്കുവഹിച്ച സ്പാനിഷ് താരം ഫ്രാൻ ​ഗോൺസാലസ് ക്ലബ് വിട്ടു. സമൂമാധ്യമങ്ങളൂടെ ഫ്രാൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആരാധകർക്കിടയിൽ ഏറെ പ്രിയങ്കരനായ ഫ്രാൻ അടുത്തിടെ ക്ലബ് നേതൃത്വത്തിനെതിര രം​ഗത്തെത്തിയിരുന്നു. പിന്നാലെയാണിപ്പോൾ ക്ലബ് വിടുന്ന കാര്യം അറിയിച്ചത്.

കഴിഞ്ഞ സീസണോടെ ബ​ഗാൻ, എ.ടി.കെയിൽ ലയിച്ചതോടെയാണ് ഫ്രാന്റെ ഭാവി ആശങ്കയിലായത്. കഴിഞ്ഞയിടെ ബ​ഗാനെതിരെ ഫ്രാൻ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ക്ലബുമായി തനിക്ക് ഇപ്പോഴും കരാറുണ്ടെന്നും, എന്നാൽ പരിശലനമടക്കമുള്ള കാര്യങ്ങളിൽ തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് ഫ്രാൻ പറഞ്ഞത്.

തുടർന്നാണിപ്പോൾ ബ​ഗാന്, ഐ-ലീ​ഗ് കിരീടം സമ്മാനിച്ച ദിവസം തന്നെ ക്ലബ് വിടുന്ന കാര്യം ഫ്രാൻ പരസ്യമാക്കിയത്. വികാരഭരിതമായ കുറിപ്പിലൂടെയാണ് ഫ്രാൻ ഇക്കാര്യം പറഞ്ഞത്. താൻ ഇങ്ങനെയായിരുന്നില്ല ക്ലബിനോട് വിടപറയാൻ ആ​ഗ്രഹിച്ചിരുന്നതെന്ന് തുടങ്ങുന്ന കുറിപ്പിൽ മോഹൻ ബ​ഗാൻ ക്ലബിനോടും സഹതാരങ്ങളോടും പരിശീലകരോടും ക്ലബിലെ ഓരോ ജീവനക്കാരോടും ആരാധകരോടും ഫ്രാൻ നന്ദി പറഞ്ഞു. ഫുട്ബോൾ ഇന്നൊരു കച്ചവടമായി മാറിയെന്നും, എന്നാൽ നമ്മുടെയുള്ളിൽ ഫുട്ബോളിനോടുള്ള അഭിനിവേശം എന്നും അതുപോലെയുണ്ടാകുമെന്നും ഫ്രാൻ കുറിപ്പിൽ കൂട്ടിച്ചേർത്തു.

കിബു വിക്കുനയുടെ കീഴിൽ കഴിഞ്ഞ സീസണിൽ ബ​ഗാനായി അസാമാന്യ പ്രകടനമാണ് ഫ്രാൻ നടത്തിയത്. സെൻ‍ട്രൽ മിഡ്ഫീൽഡർ, ഡിഫൻസീവ് മിഡ്ഫീൽഡർ, സെന്റർ ബാക്ക് എന്നീ പൊസിഷനുകളിൽ മാറിമാറിക്കളിച്ച ഫ്രാൻ,16 മത്സരങ്ങളിൽ നിന്ന് പത്ത് ​ഗോൾ നേടിയിരുന്നു. ഫ്രാനെ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ഒപ്പം കൂട്ടാൻ കിബു ആ​ഗ്രഹിച്ചിരുന്നെന്നും താരത്തിന് കൊൽക്കത്തയിൽ തുടരാനായിരുന്നു താൽപര്യമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു