SHARE

ഐ -ലീഗ് കിരീടം കോഴിക്കോട് നില നിർത്താൻ ഗോകുലത്തിന് വേണ്ടത് സമനില മാത്രമാണ് എന്നാൽ മലബാറിയൻസിനെ കാത്തിരിക്കുന്നത് സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്നതിന്റെ ആനുകൂല്യവുമായി ഇറങ്ങുന്ന മുഹമ്മദൻസ് എഫ് സിയാണ്, 35000ലധികം സൗജന്യ ടിക്കറ്റുകളാണ് മുഹമ്മദൻസ് കണികൾക്കായി ഒരുക്കുന്നത്, കളി തോറ്റാൽ വയലന്റ് ആകാൻ സാധ്യതയുള്ള കൊൽക്കത്തൻ കാണികൾക്ക് മുന്നിൽ ക്യാപ്റ്റൻ ശരീഫിന്റെ അഭാവത്തിലാകും കേരളം കളിക്കാനിറങ്ങുക.

തടസ്സങ്ങൾ ഒരുപാട് ഉണ്ടെങ്കിലും പരിക്ക് മാറി തിരിച്ചെത്തുന്ന ലൂക്കയും ഹക്കുവും മലബാറിയൻസിന് കിരീട പോരാട്ടത്തിൽ മുതൽക്കൂട്ടാകും. സീസണിൽ 16 മൽസരം തോൽവി അറിയാതെ കുതിച്ച ഗോകുലം അവസാന മത്സരത്തിൽ ശ്രീ നിധി ഡെക്കാനോട് തോൽവി ഏറ്റുവാങ്ങിയതാണ് അവസാന മത്സരത്തേക്ക് കീരിട നിർണയം മാറ്റി വെച്ചത്.