SHARE

നാളെ ഐ ലീഗിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന ഗോകുലം കേരള എഫ്‌ സിയുടെ കളി സൗജന്യമായി കാണാൻ വിദ്യാർത്ഥികൾക്ക്‌ അവസരം. കോഴിക്കോട്‌ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്‌ സിയാണ് ഗോകുലത്തിന്റെ എതിരാളികൾ

നാളെ രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. സൗജന്യ ടിക്കറ്റിനായി കളി കാണാനെത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ, കോളെജ് ഐഡി കാർഡുകൾ കൈവശം വെക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ മാത്രമായിരിക്കും ഈ സൗജന്യ ടിക്കറ്റ് ഉണ്ടായിരിക്കുക

ഗോകുലം കേരള എഫ് സി യുടെ ഈ ഓഫറിനോട് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലും മറ്റും ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ഹോം മത്സരത്തിൽ ഗ്യാലറി നിറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് ഗോകുലം മാനേജ്മെന്റിന്റെ പ്രതീക്ഷ.