SHARE

ലോകഫുട്ബോളിൽ ഇപ്പോൾ ഏറ്റവുമധികം ഡിമാൻഡുള്ള പരിശീലകൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകു. ലിവർപൂളിന്റ യുർ​ഗൻ ക്ലോപ്പ്. ലിവർപൂളുമായി അഞ്ച് വർഷത്തേക്ക് കൂടി കരാർ പുതുക്കിയെങ്കിലും ഒരവസരം കിട്ടിയാൽ ക്ലോപ്പിനെ കൊത്തിയെടുത്തുപറക്കാൻ തയ്യാറാണ് പല ക്ലബുകളും.

ക്ലോപ്പിനെ റാഞ്ചാനുള്ള ശ്രമങ്ങളിൽ ഇപ്പോൾ മുന്നിലുള്ളത് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയാണ്. പണം വാരിയെറിഞ്ഞിട്ടും ഇതുവരെ യൂറോപ്യൻ കീരിടനേട്ടങ്ങളൊന്നും പി.എസ്.ജിക്കില്ല. ഈ കുറവ് നികത്തുക എന്ന ലക്ഷ്യം മനസിൽ കണ്ടാണ് ഇതുവരെ മികച്ച താരങ്ങളെ സ്വന്തമാക്കിയിരുന്ന ക്ലബ് ഇപ്പോൾ സൂപ്പർ പരിശീലകനായി വലവിരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ ക്ലോപ്പുമായി ഒരു മണിക്കൂറിലേറെ നേരെ ഫോണിൽ സംസാരിച്ചതായി മിറർ അടക്കമുള്ള ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലോപ്പിനെ ക്ലബ് പരിശീലകസ്ഥാനേക്ക് പരി​ഗണിക്കുന്നതിനെക്കുറച്ചാണ് ലിയനാർഡോ സംസാരിച്ചത്. ഈ സംഭാഷണത്തിനിടെ പി.എസ്.ജിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും ലിയനാർഡോ ക്ലോപ്പിനോട് ചർച്ച ചെയ്തെന്നാണ് സൂചന.

അതേസമയം ക്ലോപ്പ് ഈ ആവശ്യം തള്ളിക്കളഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ലിവർപൂളിനൊപ്പം തുടരാൻ തന്നെയാണ് ക്ലോപ്പിന്റെ താൽപര്യമെന്നാണ് സൂചന. ലിവർപൂളിനെ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളാക്കിയ ക്ലോപ്പിന്റെ അടുത്ത നീക്കം ഇക്കുറി ടീമിലെ ആദ്യമായി ലീ​ഗ് ജേതാക്കളാക്കുക എന്നതാണ്.