SHARE

ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയ പ്രതിരോധതാരം ആദിൽ റാമിയെ ഫ്രഞ്ച് സൂപ്പർ ക്ലബ് മാഴ്സെ പുറത്താക്കി. ടീമിനൊപ്പം പരിശീലനത്തിന് ചേരാതെ ടി.വി.റിയാലിറ്റി ഷോയിൽ പങ്കടുത്ത സംഭവത്തിലാണ് സൂപ്പർ താരത്തിനെതിരെ നടപടി

മെയ് മാസത്തിൽ നടന്ന സംഭവത്തിന്റേ പേരിലാണ് റാമിക്കെതിരായ നടപടി. ടൊളൂസിനെതിരായ ഫ്രഞ്ച് ലീ​ഗ് മത്സരത്തിനിടെ റാമിക്ക് പരിക്കേറ്റിരുന്നു. പരിക്ക് ​ഗുരുതരമല്ലാത്തതിനാൽ രണ്ട് ദിവസത്തിന് ശേഷം പരിശീലനത്തിനെത്താൻ താരത്തിന് നിർദേശം ലഭിച്ചു. എന്നാൽ റാമി പരിശീലനത്തിനെത്താതെ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. എന്നാൽ അന്ന് ഇക്കാര്യം ക്ലബ് അറിഞ്ഞില്ല.ജൂൺ അവസാനം ഷോ സംപ്രേക്ഷണം ചെയ്തപ്പോഴാണ് ക്ലബ് ഇക്കാര്യം അറിയുന്നത്.

ഇതോടെ നടപടിയെടുത്ത ക്ലബ് റാമിയോട് പ്രീ സീസൺ ട്രെയിനിങ്ങിനെത്തേണ്ട എന്ന് നിർദേശിച്ചു. പിന്നീടിപ്പോൾ നിയമവിദ​ഗ്ദരുമായി ചർച്ച നടത്തിയശേഷമാണ് താരത്തെ പുറത്താക്കനുള്ള തീരുമാനമെടുത്തത്. 33-കാരനായ റാമി 2017-ലാണ് മാഴ്സെയിലെത്തിയത്.

വിഖ്യാത നടി പമേല ആൻഡേഴ്സനുമായുണ്ടായിരുന്ന ബന്ധം വിവാദത്തോടെ അവസാനിച്ച് രണ്ട് മാസം മാത്രം പൂർത്തിയാകുമ്പോഴാണ് കരിയറിൽ റാമിക്ക് കനത്ത തിരിച്ചടി നേരിട്ടത്. പ്രായത്തിൽ 20 വയസ് കൂടുതലുള്ള പമേല ആൻഡേഴ്സനുമായി രണ്ട് വർഷം നീണ്ട ബന്ധമാണ് ജൂണിൽ അവസാനിച്ചത്.

പമേല ആൻഡേഴ്സൻ, ആദിൽ റാമി