SHARE

ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ ലിയോണ്‍ തങ്ങളുടെ പരിശീലകനെ പുറത്താക്കി. ബ്രസീലുകാരനായ സില്‍വിനോയാണ് പുറത്താക്കപ്പെട്ടത്. ഫ്രഞ്ച് ലീഗിലെ ടീമിന്റെ മോശം പ്രകടനാണ് സില്‍വിനോയ്ക്ക് വിനയായത്. 11 മത്സരങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ കീഴില്‍ ടീം കളിച്ചത്.

ഫ്രഞ്ച് ലീഗില്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ മാത്രമായിരുന്നു ടീമിന് ജയിക്കാന്‍ കഴിഞ്ഞത്. ലീഗില്‍ ഇപ്പോള്‍ പോയിന്റ് നിലവച്ച് റിലഗേഷന്‍ സോണിന്റെയടുത്താണ് ലിയോണ്‍. എന്നാല്‍ ചാമ്പ്യസ് ലീഗില്‍ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നായി നാലു പോയിന്റുകള്‍ ലിയോണിന് നേടാനായിട്ടുണ്ട്.

-Advertisement-

കഴിഞ്ഞ മെയ്മാസത്തിലാണ് സില്‍വിനോ ടീമിനൊപ്പം ചേരുന്നത്. മുഖ്യപരിശീലകനായി അദ്ദേഹത്തിന്റെ ആദ്യ ഊഴമാണിത്. മുമ്പ് ബ്രസില്‍ പരിശീലകന്‍ ടിറ്റെയടെ അസിസ്റ്റന്റായിരുന്നു സില്‍വിനോ. എന്നാല്‍ പുറത്താക്കലിനെക്കുറിച്ച് സില്‍വിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.