SHARE

ലാ ലി​ഗയിൽ സെവിയ്യാക്കായി ​ഗോൾവേട്ട നടത്തിയ സൂപ്പർതാരം വിസ്സാം ബെൻ യെഡ്ഡറിനെ ഫ്രഞ്ച് ക്ലബ് എ.എസ്.മൊണാക്കോ സ്വന്തമാക്കി. നാൽപ്പത് ദശലക്ഷം യൂറോ എന്ന വൻതുക മുടക്കിയാണ് യെഡ്ഡറിനെ മൊണാക്കോ സ്വന്തമാക്കിയത്. അഞ്ച് വർഷത്തേക്കാണ് താരവുമായി ക്ലബ് കരാറൊപ്പിട്ടിരിക്കുന്നത്.

ഫ്രഞ്ച് താരമായ യെഡ്ഡർ കഴിഞ്ഞ മൂന്ന് സീസണുകൾ സെവിയ്യയുടെ മിന്നും താരമായിരുന്നു. സെവിയ്ക്കായി 130 മത്സരങ്ങളിൽ നിന്ന് 70 ​ഗോളുകൾ നേടിയിട്ടുണ്ട് യെഡ്ഡർ. കഴിഞ്ഞ സീസണിൽ തന്നെ 54 മത്സരങ്ങളിൽ നിന്ന് 30 ​ഗോളുകളാണ് യെഡ്ഡർ അടിച്ചുകൂട്ടിയത്. നേരത്തെ ഫ്രഞ്ച് ക്ലബായ ടോളോസിന് വേണ്ടിയും കളിച്ചിട്ടുള്ള യെഡ്ഡർ ഫ്രാൻസ് ദേശീയ ടീമിനായി നാല് തവണയും ജേഴ്സിയണിഞ്ഞിട്ടുണ്ട്.

കൊളംബിയൻ സൂപ്പർതാരമായ റഡമൽ ഫാൽക്കാവോയ്ക്ക് പകരമായാണ് യെഡ്ഡറിനെ മൊണാക്കോ ടീമിലെത്തിക്കുന്നത്. തുർക്കി സൂപ്പർ ക്ലബായ ​ഗലാറ്റസരെയിലേക്ക് ചേക്കാറാനുള്ള തയ്യാറെടുപ്പിലാണ് കൊളംബിയൻ നായകൻ