SHARE

കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഫ്രഞ്ച് ലീ​ഗ് 2020-21 സീസണിലെ ആദ്യ മത്സരം തന്നെ മാറ്റിവച്ചു. മാഴ്സെയും സെയിന്റ് എറ്റീനും തമ്മിൽ വെള്ളിയാഴ്ച നടക്കാനിരുന്ന മത്സരമാണ് മാറ്റിയത്. മാഴ്സെയുടെ മൂന്ന് താരങ്ങൾക്കാണ് കോവിഡ് പോസീറ്റീവായത്.

കോവിഡ് രൂക്ഷമായതിനെത്തുടർന്ന് ഫ്രഞ്ച് ലീ​ഗ് 2019-20 സീസൺ ഇടയ്ക്കുവച്ച് അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് 2020-21 സീസൺ മറ്റെല്ലാ പ്രധാന ലീ​ഗുകളേക്കാൾ മുമ്പ് നടത്താൻ ഫ്രാൻസ് തീരുമാനിച്ചത്. എന്നാൽ ലീ​ഗ് കിക്കോഫിന് ദിവസങ്ങൾ മുമ്പ് മാത്രം സീസണിലെ ഉദ്ഘാടന മത്സരം മാറ്റിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഈ മത്സരം ഇനി സെപ്റ്റംബർ മധ്യത്തിലായി നടത്താനാണ് സാധ്യത.

ഉദ്ഘാടന മത്സരം മാറ്റവച്ചെങ്കിലും മറ്റ് മത്സരങ്ങൾ മുൻനിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019-20 ചാമ്പ്യൻസ് ലീ​ഗ് ഈ ആഴ്ച അവസാനം മാത്രമെ പൂർത്തിയാകു. അതിനാൽ തന്നെ നിലവിൽ ചാമ്പ്യൻസ് ലീ​ഗ് സെമിയിലുള്ള ഫ്രഞ്ച് ക്ലബുകളായ പി.എസ്.ജിയേയും ഒളിംപിക് ലിയോണിനേയും ആദ് ആഴ്ചയിലെ ലീ​ഗ് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.