SHARE
ബ്രസീലിന്റെ നെയ്മറും ഇംഗ്ലഷ് താരം കെയില്‍ വാക്കറും മത്സരത്തിനിടെ

ചൊവ്വാഴ്ച നടന്ന സൗഹൃദ മത്സരങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാം തന്നെ സമനിലയില്‍ അവസാനിച്ചു. ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകളാണ് സമനില
തെറ്റാതെ പിരിഞ്ഞത്. നെതര്‍ലന്‍ഡ്, ബെല്‍ജിയം,തുടങ്ങിയ ടീമുകള്‍ വിജയിച്ചു.

വെംബ്ലിയില്‍ നടന്ന ഇംഗ്ലണ്ട്-ബ്രസീല്‍ മത്സരത്തില്‍ ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. 40 വര്‍ഷങ്ങള്‍ക്കിയില്‍ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചത്. മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ട് ഉതിര്‍ത്തതും ബ്രസീലാണ്. പ്രതിരോധത്തിലും അവര്‍ മുന്നിട്ട് നിന്ന്. കിട്ടിയ അവസരങ്ങള്‍ ഗോളാക്കാനായില്ല എന്ന് മാത്രം

സ്വന്തം നാട്ടില്‍ ഫ്രാന്‍സിനെ നേരിട്ട ജര്‍മനിയും സമനിലയില്‍ കുരുങ്ങി. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. അഴ്‌സനല്‍ സ്‌ട്രൈക്കര്‍ അലക്‌സ്ാനേ്രദ ലക്കാസെറ്റെ ഫ്രാന്‍സിനായി ഇരട്ട ഗോള്‍ നേടി. ടിമോ വെര്‍ണര്‍ ലാര്‍സ് സ്റ്റിന്‍ഡല്‍ എന്നിവര്‍ ജര്‍മനിക്കായി വലകുലുക്കി.

സെന്റ് പീറ്റേഴ്‌സബര്‍ഗില്‍ നടന്ന മത്സരത്തില്‍ സന്ദര്‍ശകരായ സ്‌പെയിനെ റഷ്യ സമനിലയില്‍ കുരുക്കി. മൂന്ന് ഗോളുകള്‍ വീതം ഇരവരും നേടി. രണ്ട് പെനാല്‍റ്റികള്‍ ഗോളാക്കിയ നായകന്‍ സെര്‍ജിയോ റാമോസ്, ജോര്‍ഡി ആല്‍ബ എന്നിവരാണ് സ്‌പെയിന്റെ സ്‌കോറര്‍മാര്‍. രണ്ട് ഗോളോടെ ഫിയോദര്‍ സ്മാലോവും അലെക്‌സി മിറാന്‍ചക്കും റഷ്യക്കായി മറുപടി ഗോളുകള്‍ നേടി.

പരിശീലകന്‍ ഡിക്ക് അഡ്വക്കറ്റിന്റെ അവസാന മത്സരത്തില്‍, നെതര്‍ലന്‍ഡ്‌സ് റൊമാനിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തും, മെംഫിസ് ഡിപെ, റയാന്‍ ബാബെല്‍,ലൂക്ക ഡി ജോങ് എന്നിവരാണ് ഓറഞ്ച് പടയ്ക്കായി ഗോളടിച്ചുകൂട്ടിയത്.

ജപ്പാനെതിരെ ഒരു ഗോളിനാണ് ബെല്‍ജിയത്തിന്റെ വിജയം. റൊമേലു ലുക്കാക്കുവാണ് ഗോള്‍ നേടിയത്.

വിയന്നയില്‍ നടന്ന മത്സരത്തില്‍ ഉറുഗ്വയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഓസ്ട്രിയ പരാജയപ്പെടുത്തി.മാര്‍സെല്‍ സബിറ്റ്‌സര്‍, ലൂയീസ് ഷാബ് എന്നിവര്‍ ഓസ്ട്രിയക്കായി ഗോള്‍ നേടി. എഡിന്‍സണ്‍ കവാനിയാണ് ഉറുഗ്വേയുടെ ഗോള്‍സ്‌കോറര്‍.

യു.എസ്.എ- പോര്‍ച്ചുഗല്‍ മത്സരവും സമനിലയിലായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.വെസ്റ്റന്‍ മക്കീന്‍ യു.എസിനായി ഗോള്‍ നേടിയപ്പോള്‍.വിറ്റോറിനൊ ആന്റൊനിസ് പോര്‍ച്ചുഗലിനായി ഗോള്‍ മടക്കി.