SHARE

അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫിയില്‍ ഉത്തര്‍പ്രദേശിന്റെ സ്പിന്നര്‍ ശിവ സിംഗിന്റെ ബൗളിംഗാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം. കല്യാണിയില്‍ നടന്ന മത്സരത്തില്‍ ബംഗാളിനെതിരേയാണ് ശിവ സിംഗ് ഇത്തരത്തില്‍ 360 ആംഗിളില്‍ പന്തെറിഞ്ഞത്. എന്നാല്‍ അംപയര്‍ വിനോദ് ശേഷന്‍ പന്ത് ഡെഡ് ബോളായി വിധിച്ചു.

ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റുന്നുവെന്ന കാരണമാണ് അംപയര്‍ നിരത്തുന്നത്. എന്നാല്‍ അംപയറുടെ തീരുമാനം തെറ്റാണെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവികാരം. ഫീല്‍ഡര്‍മാര്‍ അപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ അംപയറോട് തര്‍ക്കിച്ചെങ്കിലും തീരുമാനം മാറ്റാന്‍ അദേഹം തയാറായില്ല.