SHARE

2007-ലെ ടി20 ലോകകപ്പ് വിജയത്തിലും 2011-ലെ ലോകകപ്പ് വിജയത്തിലും ഇന്ത്യൻ ആരാധകർ ഏറ്റവുമധികം നന്ദി പറയേണ്ട കളക്കാരിലൊരാളാണ് ​ഗൗതം ​ഗംഭീർ. രണ്ട് അവസരത്തിലും ഫൈനലിൽ തോൽവി നേരിട്ട ഘട്ടത്തിൽ ഇന്ത്യയുടെ വിജയത്തിനായി പൊരുതിയത് ഈ ഇടങ്കൈയ്യനാണ്. ആ രണ്ട് സന്ദർഭങ്ങളിലും അർഹിക്കുന്ന അം​ഗീകാരം ലഭിക്കാതിരുന്നു ​ഗംഭീർ, ഒടുവിൽ ഒരു വിരമിക്കൽ മത്സരം പോലുമില്ലാതെ കളിക്കളം വിടുന്നു.

2007- ൽ ചരിത്രത്തിലെ ആദ്യ ടി20 ലോകകപ്പ് അരങ്ങേറുന്നു. ‌ മഹേന്ദ്ര സിങ് ധോണിയുടെ കീഴിൽ ഇന്ത്യ ഇറക്കിയത് യുവനിരയെ. ബ്രോഡിന് ഒരോവറിൽ ആറ് സിക്സിന് പറത്തിയും ഓസ്ട്രേലിയയെ തകർത്ത് തരിപ്പണമാക്കിയും യുവരാജ് സിങ് സ്വന്തം പേരിൽ എഴുതിച്ചേർത്ത ടൂർണമെന്റിൽ ​ഗംഭീറിന്റെ പങ്ക് ഏറ്റവും നർണായകമായിരുന്നു. മൂന്ന് അർധസെഞ്ച്വറിയടക്കം 227 റൺസ് ടൂർണമെന്റിൽ ​ഗംഭീർ നേടി. അതിൽ ഫൈനലിൽ നിർണായകഘട്ടിൽ പാകിസ്ഥാനെതിരെ 54 പന്തിൽ നേടിയ 75 റൺസുമൾപ്പെടും.

-Advertisement-

​ഗംഭീറിന്റെ പ്രകടനം പ്രശംസ പിടിച്ചുപറ്റി എന്നത് നേര് തന്നെ എങ്കിൽ പോലും അർഹിക്കപ്പെട്ട അം​ഗീകാരം തേടിയെത്തിയില്ല. ഫൈനലിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇർഫാൻ പത്താൻ കളിയിലെ താരമായപ്പോൾ, പരമ്പരയിലെ താരമായി ഷാഹിദ് അഫ്രീദിയും തിരഞ്ഞെടുക്കപ്പെട്ടു
2011 ലോകകപ്പ് ഫൈനലിലും സമാനസാഹചര്യം. ശ്രീലങ്കയ്ക്കെതിരെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ സച്ചിനേയും സേവാ​ഗിനേയും നഷ്ടമായി 31/2 എന്നി നിലയിലായിരുന്നു.

അവിടെ നിന്ന് താരതമ്യേന പുതുമുഖമായ വിരാട് കോഹ്ലിയേയും ധോണിയേയും കൂട്ടുപിടിച്ച് ​​​ഗംഭീർ നടത്തിയ പ്രകടനമാണ് കളിയുടെ ​ഇന്ത്യക്ക് അനുകൂലമാക്കിയത്. 122 പന്തുകളിൽ നിന്ന് 97 റൺസായിരുന്നു ​ഗംഭീർ നേടിയത്. ഫൈനലിലെ പ്രകടനമടക്കം ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 393 റൺസ് ​ഗംഭീർ നേടി. ഇക്കുറിയും ഫൈനലിൽ കളിയലെ താരമാകാൻ ​ഗംഭീറിന് സാധിച്ചില്ല. ധോണിയായിരുന്നു മാൻ ഓഫ് ദി മാച്ച്. യുവരാജ് പരമ്പരയിലെ താരവും