SHARE

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അപ്രതീക്ഷിതമായാണ് ഗംഭീര്‍ വിടപറയുന്നത്. കഴിഞ്ഞദിവസം ഡെല്‍ഹിക്കായി പഞ്ചാബിനെതിരേ അദേഹം രഞ്ജി ട്രോഫിയില്‍ കളിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വെറും ഒരുറണ്‍സില്‍ പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ അദേഹം അര്‍ധശതകം നേടിയിരുന്നു.

ഇന്ത്യ ലോകകപ്പ് നേടിയ 2011ലെ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ ഇടംകൈയന്‍ നടത്തിയത്. പ്രത്യേകിച്ച് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ. ഇന്ത്യയ്ക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വേണ്ടിയാണ് നേരത്തെ തന്നെ വിരമിച്ചതെന്നാണ് സൂചന. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരത്തിന് പദ്ധതിയുണ്ട്.