SHARE

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ വാനോളം വാഴ്ത്തി മുന്‍ ക്യാപ്റ്റന്‍ ഗാംഗുലി. തന്റെ റെക്കോര്‍ഡ് തകര്‍ത്ത പ്രകടനത്തെയാണ് ദാദ വാഴ്ത്തിയത്. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ കോഹ്‌ലിയുടെ സ്‌കോര്‍ 78 എത്തിയപ്പോഴായിരുന്നു കോഹ്‌ലി ഗാംഗുലിയെ മറികടന്നത്.

ട്വിറ്ററിലൂടെയായിരുന്നു ഗാംഗുലിയുടെ അഭിനന്ദനം. അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. ‘ ഏകദിന ക്രിക്കറ്റിലെ മറ്റൊരു മാസ്റ്റര്‍ ക്ലാസ്. കോഹ്‌ലി എന്തൊരു കളിക്കാരനാണ് ‘ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് ഗാംഗുലിയെ മറികടന്ന് കോഹ്‌ലി സ്വന്തമാക്കിയത്.

311 ഏകദിനങ്ങളില്‍ നിന്നായി 11363 റണ്‍സായിരുന്നു ഗാംഗുലിയുടെ നേട്ടം. എന്നാല്‍ 238 മത്സരങ്ങളില്‍ നിന്നായി 11406 റണ്‍സ് നേടിയാണ് കോഹ്‌ലി ദാദയെ മറികടന്നത്. 18426 റണ്‍സുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്.