ഇന്ത്യയിലെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് ഈര്‍ഡന്‍ ഗാര്‍ഡന്‍സില്‍ നടന്നു. ബംഗ്ലാദേശിനെ തരിപ്പണമാക്കി ടീം ഇന്ത്യ വമ്പന്‍ വിജയവും സ്വന്തമാക്കി. ഡേ-നൈറ്റ് ടെസ്റ്റ് യാഥാര്‍ഥ്യമാക്കാന്‍ കാരണം പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെയായിരുന്നു. മത്സരശേഷം അദ്ദേഹം തന്റെ അനുഭവത്തെക്കുറിച്ച് പ്രതികരിച്ചു.
മത്സരം ലോകകപ്പ് ഫൈനലാണെന്നു തോന്നിപ്പോയി എന്നായിരുന്നു ദാദയുടെ പ്രതികരണം. കഴിഞ്ഞ ഇന്ത്യ-ബംഗ്ലാദേശ് പകല്‍ രാത്രി ടെസ്റ്റ് മത്സരം കാണികളുടെ സാന്നിധ്യം കൊണ്ട് ലോകകപ്പ് ഫൈനലാണോ എന്നു തോന്നിപ്പോയി. മത്സരം വ്യത്യസ്തമായ അനുഭവമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റും ഇതുപോലുള്ള നിറഞ്ഞ വേദികളില്‍ കളിക്കണം. ഗാംഗുലി പറഞ്ഞു.
മത്സരത്തിന്റെ ആദ്യ നാല് ദിവസത്തേയ്ക്കുള്ള ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റു തീര്‍ന്നിരുന്നു. അരലക്ഷത്തിലധികം ആളുകളായിരുന്നു കളി കാണാനെത്തിയത്. മുന്നാം ദിവസം തുടക്കത്തില്‍ തന്നെ ഇന്ത്യ വിജയത്തോടെ കളി തീര്‍ത്തു.