SHARE

കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ വാതുവയ്പ് ആരോപണങ്ങളും അന്വേഷണവും അറസ്റ്റും നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ വീണ്ടും ക്രിക്കറ്റില്‍ വാതുവയ്പ് ശ്രമം. സയ്ദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇത്തരം നീക്കവുമായി വാതുവയ്പുകാര്‍ ഒരു താരത്തെ സമീപിച്ചത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെയാണ് ഇക്കാരം വെളിപ്പെടുത്തിയത്.

താരത്തെ വാതുവയ്പുകാര്‍ സമീപിച്ച വിവരം താരം അപ്പോള്‍ തന്നെ ബിസിസിഐ അഴിമതി വിരുദ്ധ സമിതിയെ അറിയിച്ചുവെന്നും ഗാംഗുലി പറഞ്ഞു. എന്നാല്‍ താരത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഗാംഗുലി തയ്യാറായില്ല. താരത്തിന്റെ നീക്കം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

വാതുവയ്പുകാര്‍ സമീപിക്കുന്നതല്ല പ്രശ്‌നം മറിച്ച് താരങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണെന്ന് ഗാംഗുലി പറഞ്ഞു. വാതുവയ്പുകാര്‍ സമീപിച്ചു എന്ന കാരണം കൊണ്ട് ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കുക എന്നത് ബിസിസിഐ യ്ക്ക് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.