SHARE

ട്വന്റി – ട്വന്റി ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം അത്ര പോരാ എന്ന നിലപാടിലാണ് ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലി. ട്വന്‌റി-ട്വന്റി മത്സരങ്ങളില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ടെന്നും എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തണമെന്നും ഗാംഗുലി പറഞ്ഞു.

ഇക്കാര്യത്തില്‍ തനിക്ക് കൂടുതലായി ചിലത് പറയാനുണ്ടെന്നും എന്നാല്‍ അത് പരസ്യമായി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അക്കാര്യങ്ങള്‍ നായകന്‍ വിരാട് കോഹ്‌ലിയോടും പരിശീലകന്‍ രവിശാസ്ത്രിയോടും താന്‍ പറഞ്ഞുകൊള്ളാമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

-Advertisement-

ട്വന്റി-ട്വന്റിയില്‍ ഒരുപാട് മത്സരങ്ങള്‍ ഇന്ത്യ കളിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയില്ലെന്നും എന്നാല്‍ ട്വന്റി-ട്വന്റി ലോകകപ്പാവുമ്പോളേക്കും കാര്യങ്ങള്‍ ശരിയായിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.