SHARE

ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യന്‍ ഇലവന്‍ – വേള്‍ഡ് ഇലവന്‍ മത്സരത്തില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതു സംബന്ധിച്ചു വന്ന മാധ്യമ വാര്‍ത്തകള്‍ ഗാംഗുലി നിഷേധിച്ചു.

വിരാട് കോഹ്‌ലി , മുഹമ്മദ് ഷമി, ശിഖര്‍ ധവാന്‍, കുല്‍ദ്ദീപ് യാദവ് എന്നിവരെ ഇന്ത്യ അയക്കുമെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താരങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് ഗാംഗുലി വ്യക്തമാക്കി.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഏഷ്യന്‍ ഇലവനും വേള്‍ഡ് ഇലവനും തമ്മില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 18-നും 21 നുമാണ് മത്സരം. ധാക്കയില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക. ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ഷെയ്ഖ് മജിബൂര്‍ റഹ്മാന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് നടത്തുന്നത്.