SHARE

നിയുക്ത ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി നയം വ്യക്തമാക്കി തുടങ്ങി. വിജയങ്ങളും റെക്കോര്‍ഡുകളും ടീം ഇന്ത്യ നേടുന്നുണ്ടെങ്കിലും ഇതു പോര എന്നാണ് ഗാംഗുലിയുടെ നിലപാട്. ഐസിസിയുടെ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ ഇ്ന്ത്യയ്ക്ക് കഴിയണമെന്നാണ് ഗാംഗുലി പറഞ്ഞത്.

ഗാംഗുലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ‘ ഇന്ത്യ ഇപ്പോള്‍ മികച്ച ടീമാണ്. പക്ഷെ ഈ ടീം ഐസിസിയുടെ വലിയ ടൂര്‍ണമെന്റുകള്‍ ജയിച്ചിട്ടില്ല. വലിയ ടൂര്‍ണമെന്റുകളില്‍ അവര്‍ നന്നായി കളിക്കാറുണ്ട്. എന്നാല്‍ സെമിയിലോ ഫൈനലിലോ വീണു പോകാറാണ് പതിവ്. ഇതിനു മാറ്റമുണ്ടാകണം, അതിനു കോഹ്‌ലിയ്ക്കു കഴിയുമെന്നും ഗാംഗുലി പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കെത്തുന്നതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് താന്‍ 1996 ല്‍ ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് മത്സരത്തിനിറങ്ങിയപ്പോളായിരുന്നു ഇതിലും സന്തോഷമെന്നു ഗാംഗുലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നു എന്നുള്ള ഉറപ്പിനു ശേഷം ആദ്യമായി കൊല്‍ക്കത്തയിലെത്തിയ ഗാംഗുലി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.