SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസം സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ വളരെ മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയില്‍ ഒരു ബഞ്ചില്‍ ഇരിക്കുന്ന ചിത്രമാണ് സച്ചിന്‍ പോസ്റ്റ് ചെയ്തത്.

-Advertisement-

എന്നാല്‍ ഉടന്‍ തന്നെ വന്നു മുന്‍ സഹതാരവും നായകനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കമന്റ്. ചിലരുടെയൊക്കെ തലവര തന്നെ, അവധിക്കാലം ആഘോഷിക്കുക എന്നായിരുന്നു ഗാംഗുലി ഈ ചത്രത്തിനു നല്‍കിയ കമന്റ്.

എന്നാല്‍ ഉടന്‍ സച്ചിന്റെ മറുപടിയും വന്നു. ഇത്തവണത്തേത് വളരെ അര്‍ത്ഥവത്തായ അവധിക്കാലമായിരുന്നുവെന്നും ബുഷ്ഫയര്‍ ക്രിക്കറ്റിലൂടെ കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 10 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ സമാഹരിച്ചുവെന്നുമായിരുന്നു സച്ചിന്റെ മറുപടി.