SHARE

റയല്‍ മാഡ്രിഡില്‍ ഗാരെത് ബെയ്‌ലിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന ഊഹപോഹങ്ങള്‍ അടുത്തിടെ സജീവമാണ്. അടുത്ത സീസണില്‍ ബെയ്ല്‍ സാന്റിയാഗോ ബെര്‍ണേവുവില്‍ ഉണ്ടാകില്ലെന്നും താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങുമെന്ന വാര്‍ത്തകളും സജീവമാണ്. എന്നാല്‍ അതിനിടെ ഏവരെയും അത്ഭുതപ്പെടുത്തി ബെയ്ല്‍ കഴിഞ്ഞദിവസം ക്യാപ്റ്റന്‍ ആംബാന്‍ഡ് അണിഞ്ഞു.

ലഗാസിനെതിരേ നടന്ന മത്സരത്തിലാണ് ആദ്യമായി ക്യാപ്റ്റനാകാനുള്ള ഭാഗ്യം ബെയ്‌ലിന് ലഭിച്ചത്. കരീം ബെന്‍സെമയായിരുന്നു കളി തുടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍. എന്നാല്‍ ബെന്‍സെമയെ പിന്‍വലിച്ചപ്പോള്‍ കാസ്‌മേരിയോയ്ക്കാണ് ആംബാന്‍ഡ് നല്കിയത്. എന്നാല്‍ കാസ്‌മേരിയോ ബെയ്‌ലിന്റെ നേര്‍ക്ക് കൈചൂണ്ടി. അതോടെ പകരക്കാരനായിറങ്ങിയ മാര്‍ക്കോ അസേന്‍സിയോ ആംബാന്‍ഡ് ബെയ്‌ലിന് കൈമാറുകയായിരുന്നു.

മത്സരത്തില്‍ റയല്‍ മഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലഗാനിസിനെ തോല്‍പ്പിച്ചു. എട്ടാം മിനിറ്റില്‍ ബെയിലും നാല്പത്തിയഞ്ചാം മിനിറ്റില്‍ ബോര്‍ജ മയോറോളുമാണ് റയലിനായി വലകുലുക്കിയത്. ഡാര്‍ക്കോ ബ്രസാനാക്ക് (66) ലെഗാനീസിന്റെ ആശ്വാസഗോള്‍ നേടി. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്കിയാണ് റയല്‍ കളിക്കാനിറങ്ങിയത്.