SHARE

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായി തനിക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ വിരമിച്ച ഇന്ത്യൻ സൂപ്പർ താരം ഗൗതം ഗംഭീർ. ഒരു വിടവാങ്ങൽ മത്സരത്തിനുള്ള സാധ്യതകളുണ്ടോയെന്ന ചോദ്യത്തിന് ഒരു ക്രിക്കറ്റർക്കും വേണ്ടി ഫെയർവെൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഗംഭീറിന്റെ മറുപടി. എൻ ബി ടി ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗംഭീർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ധോണിയുമായുള്ള ബന്ധം എങ്ങനെയാണെന്ന ചോദ്യത്തിന്, താനും ധോണിയുമായി യാതൊരു വിധ അകൽച്ചകളുമില്ലെന്ന് വ്യക്തമാക്കിയ ഗംഭീർ 2015 ലെ ഏകദിനലോകകപ്പിനുള്ള ടീമിൽ അവസരം ലഭിക്കാത്തതിൽ തനിക്ക് വിഷമുണ്ടെന്നും വ്യക്തമാക്കി.

2015 ലെ ഏകദിന ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ ഗംഭീറിന് പറയാനുണ്ടായിരുന്ന ഇപ്രകാരം, “എന്റെ കൂടെ കളിച്ചിരുന്ന ചില താരങ്ങൾക്ക് 2,3 ലോകകപ്പുകളിൽ കളിക്കാനുള്ള അവസരം ലഭിച്ചു. എന്നാൽ ആ അവസരം ഒരിക്കൽ മാത്രമേ എന്നെത്തേടി വന്നുള്ളൂ. ആ ഒരൊറ്റ അവസരം കിരീട നേട്ടത്തിലെത്തിയതിൽ തനിക്ക് വളരെയധികംസന്തോഷമുണ്ട്. ലോകകപ്പ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരു താരത്തിന് അത് നിലനിർത്താനുള്ള അവസരവും നൽകണം. 2015 ലോകകപ്പ് ടീമിന്റെ ഭാഗമാകാൻ കഴിയാത്തതിൽ എനിക്ക് വളരെയധികം നിരാശയുണ്ട്.” ഗംഭീർ പറഞ്ഞുനിർത്തി.