SHARE

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം സഞ്ജു‌സാംസൺ സെഞ്ചുറി നേടിയതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തെത്തിയിരുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവുംമികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജുവാണെന്നും, ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നാലാം നമ്പറിൽ സഞ്ജു ബാറ്റ് ചെയ്യണമെന്നുമായിരുന്നു‌ ഗംഭീർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

സഞ്ജുവിനെക്കുറിച്ചുള്ള‌ ഗൗതംഗംഭീറിന്റെ ട്വിറ്റർ പോസ്റ്റ് വളരെ വേഗം ക്രിക്കറ്റ് ലോകത്ത് ചർച്ചയായി. ക്രിക്കറ്റ് പ്രേമികളിൽ പലരും രൂക്ഷമായാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. ധോണിയെ താഴ്ത്തിക്കെട്ടാൻ വേണ്ടിയാണ് ഗംഭീർ ഇത്തരമൊരു പോസ്റ്റിട്ടതെന്നാണ് പല ആരാധകരും പറയുന്നത്. എന്നാൽ‌ സംഭവത്തിൽ ഗംഭീറിനെ വിമർശിച്ച് കൊണ്ടുള്ള പോസ്റ്റുകൾക്കിടയിലും ചില ആരാധകർ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.