SHARE

വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യയെ നയിക്കാൻ അനുയോജ്യനായ താരമാണ് രോഹിത് ശർമ്മയെന്ന് മുൻ ഇന്ത്യൻ താരം ഗൗതംഗംഭീർ. കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ഈയടുത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗംഭീർ മനസ് തുറന്നത്.

ഇന്ത്യൻ നായകനാകാനുള്ള എല്ലാവിധ കഴിവുകളുമുള്ള താരമാണ് രോഹിതെന്നാണ് ഗംഭീർ പറയുന്നത്. രോഹിത് ശർമ്മ ഐപിഎല്ലിൽ 4 കിരീടങ്ങൾ ക്യാപ്റ്റനെന്ന നിലയിൽ നേടിയിട്ടുണ്ടെന്നും, ഐപിഎല്ലിലെ കാര്യമെടുത്താൽ ഏറ്റവും വിജയിയായ നായകൻ അദ്ദേഹമാണെന്നും പറയുന്ന ഗംഭീർ, ഏഷ്യകപ്പടക്കം മറ്റ് പല ടൂർണമെന്റുകളിലും ഇന്ത്യയേയും കിരീടത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. “കോഹ്ലിയില്ലാത്തപ്പോൾ മാത്രമുള്ള ഒരു ഓപ്ഷൻ മാത്രമല്ല മറിച്ച് കോഹ്ലിക്ക് ശേഷം ഇന്ത്യൻ നായകനാവേണ്ടയാളാണ് രോഹിത്”. ഗംഭീർ പറഞ്ഞുനിർത്തി.