SHARE

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് പോരാട്ടം അടുത്ത ദിവസം ഉത്തർപ്രദേശിലെ കാൺപൂരിൽ ആരംഭിക്കുകയാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി കളിക്കാത്ത സാഹചര്യത്തിൽ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. എന്നാൽ രഹാനെ ഇപ്പോഴും ഇന്ത്യൻ ടീമിൽ തുടരുന്നത് ഭാ​ഗ്യം കൊണ്ട മാത്രമാണെന്നാണ് മുൻ സൂപ്പർതാരം ​ഗൗത് ​ഗംഭീർ പറയുന്നത്.

രാഹാനെ ഇപ്പോഴും ഇന്ത്യൻ ടീമിന്റെ ഭാ​ഗമായിത്തുടരുന്നത് ഭാ​ഗ്യം കൊണ്ടാണ്, ഇക്കുറി ആ ഭാ​ഗ്യം ക്യാപ്റ്റൻസിയുടെ രൂപത്തിലാണ്,പക്ഷെ ഇത് രാഹനെയ്ക്ക് കിട്ടിയ വളരെ മികച്ച ഒരു അവസരമാണ്, ഇത് അദ്ദേഹം മുതലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ​മുൻ ഇന്ത്യൻ ഓപ്പണർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണെങ്കിലും സമീപകാലത്ത് രാഹനെയുടെ ഫോം നിരാശപ്പെടുത്തുന്നതാണ്. ഈ വർഷം ഇം​ഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ രാഹനെയുടെ നിരാശപ്പെടുത്തുന്ന പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. രാഹനെയെ ടീമിൽ ഉൾപ്പെടുത്തുന്നതിനെ മുൻ താരങ്ങളടക്കം ചോദ്യം ചെയ്യുന്ന സംഭവവുമുണ്ടായി.