SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് താൻ പുറത്താകാനുള്ള കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം സുനിൽ ഗവാസ്കർ. കഴിഞ്ഞ ദിവസം മിഡ് ഡേയിൽ എഴുതിയ കോളത്തിലായിരുന്നു ഗവാസ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.

1978-79 സീസണിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം തന്നൈ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് കെറി പാക്കർ ലോക സീരീസിൽ പങ്കെടുക്കാൻ താൻ താല്പര്യം പ്രകടിപ്പിച്ചതിനാലായിരിക്കുമെന്നാണ് ഗവാസ്കർ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ 700 റൺസിലധികം നേടിയിട്ടും പരമ്പരയ്ക്ക് പിന്നാലെ എന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കി‌. സത്യത്തിൽ ഇപ്പോളും അതിന്റെ കൃത്യമായ കാരണം തനിക്കറിയില്ല. എന്നാൽ കെറി‌പാക്കർ ലോക‌ സീരീസിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് നിന്നതായിരുന്നു ഇതിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഗവാസ്കർ കുറിച്ചു.

-Advertisement-

അതേ സമയം ഇന്ത്യയെ 47 ടെസ്റ്റ് മത്സരങ്ങളിലും, 37 ഏകദിനങ്ങളിലും നയിച്ച താരമാണ് ഗവാസ്കർ. ടെസ്റ്റിൽ 9 മത്സരങ്ങളിൽ ടീമിന് വിജയം സമ്മാനിച്ച അദ്ദേഹം 14 ഏകദിന മത്സരങ്ങളിലാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.