SHARE

ഫിറ്റ്നസ് തെളിയിക്കുന്ന തിൽ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കൻ താരം ജെജെ സ്മട്ട്സിനെ ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അവരുടെ ടീമിൽ നിന്ന് ഒഴിവാക്കി. ഇന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്മട്ട്സിന് പകരക്കാരനായി ഓൾ റൗണ്ടർ ജോർജ് ലിൻഡയെ അവർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ എയ്ക്കെതിരെ തിരുവനന്തപുരത്ത് നടന്ന് കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക എ ടീമിൽ കളിക്കുന്ന താരമാണ് ജോർജ് ലിൻഡെ. ഈ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ അർധസെഞ്ചുറി നേടാൻ ലിൻഡെയ്ക്ക് കഴിഞ്ഞിരുന്നു. 75 ടി20 മത്സരങ്ങളിൽ 611 റൺസും, 77 വിക്കറ്റുകളും നേടിയിട്ടുള്ള താരമാണ് ലിൻഡെ.

-Advertisement-

അതേ സമയം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 8 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ താരമാണ് ഇപ്പോൾ ഫിറ്റ്നസില്ലാത്തതിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായ സ്മട്ട്സ്. 2018 ൽ ഇന്ത്യയ്ക്കെതിരെ യായിരുന്നു താരം അവസാനമായി അന്താരാഷ്ട്ര ടി20 കളിച്ചത്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലുള്ളത്. സെപ്റ്റംബർ 15-ം തീയതി ധർമ്മശാലയിലാണ് ആദ്യ ടി20.