SHARE

സൂപ്പർ താരം അന്റോണിയോ ജർമൻ ഐ-ലീ​ഗ് ക്ലബ് ​ഗോകുലം വിട്ടു. ക്ലബ് വിടുന്ന കാര്യം ജർമൻ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണവും വന്നിട്ടുണ്ട്

ഗോകുലവുമായുള്ള കരാറിൽ നിന്ന് പിന്മാറുന്നു. എനിക്ക് ഇവിടെ ആസ്വദിച്ച് കളിക്കാനാകുന്നില്ല, പല കാര്യങ്ങളിലും അതൃപ്തിയുണ്ട്, ഒരു ഫുട്ബോളറെന്ന നിലയിൽ എവിടെയാണെങ്കിലും സന്തുഷ്ടനായിരുന്നാലെ മികച്ച പ്രകടനം സാധിക്കുകയുള്ളു, ജർമൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ആരാധകർ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ജർമൻ പറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായ ജർമൻ ഈ സീസണിലാണ് ​ഗോകുലത്തിനൊപ്പം ചേർന്നത്. ടീമിൽ അവസരങ്ങൾ ലഭിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താനാകാത്തതിൽ താരം നിരാശനായിരുന്നു. അതേസമയം ജർമന് പകരക്കാരനായി ലാറ്റിനമേരിക്കൻ താരം എത്തുമെന്നാണ് സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യ വ്യക്തമാകും