SHARE

ജർമൻ സൂപ്പർതാരം ജോനാസ് ഹെക്ടർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 30-കാരനായ ഹെക്ടർ ലെഫ്റ്റ് ബാക്കായണ് കളിക്കുന്നത്. കഴിഞ്ഞ നവംബറിൽ ദേശീയ ടീമിനായി അവസനം കളിച്ച താരം വിരമിക്കൽ തീരുമാനം നേരത്തെ എടുത്തിരുന്നതാണ്. എന്നാൽ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നതെന്ന് മാത്രം.

2014-ൽ ദേശീയ ടീമിൽ അരങ്ങേറിയ ഹെക്ടർ ഇതുവരെ 43 തവണ ജർമൻ ജേഴിസയണിഞ്ഞു. അരങ്ങേറ്റത്തിന് ശേഷം നടന്ന പ്രധാന ടൂർണമെന്റുകളായ 2016 യൂറോ, 2017 കോൺഫെഡറേഷൻ കപ്പ്, 2018 ലോകകപ്പ് എന്നിവയുടെയൊക്കെ ടീമിൽ ഹെക്ടർ ഇടം പിടിച്ചു. ഇതിൽ ജർമനി കിരീടം ചൂടിയ കോൺഫെഡറേഷൻ കപ്പിൽ ഒന്നൊഴികെ എല്ലാ മത്സരങ്ങളിലും ഹെക്ടർ കളിക്കുകയും ചെയ്തു.

ദേശീയ ടീമിനോട് വിടപറഞ്ഞെങ്കിലും ഹെക്ടർ ക്ലബ് ഫുട്ബോളിൽ തുടരും. ബുന്ദ്സ്ലി​ഗ ക്ലബ് എഫ്.സി.കൊളോണിന്റെ താരമാണ് ഹെക്ടർ. 2012 മുതൽ കൊളോൺ സീനിയർ ടീമിൽ കളിക്കുന്ന ഹെക്ടർ ഇതുവരെ ക്ലബിനായി 250-ലേറെ തവണ ബൂട്ടുകെട്ടിയിട്ടുണ്ട്.