SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് തയ്യാറെടുക്കുന്ന ചെന്നൈയിൻ എഫ്.സി ജർമൻ താരം ലൂയിസ് ഹോൾബിയെ ഒപ്പം കൂട്ടിയേക്കുമെന്ന് സൂചന. ഒരു മുൻ ബുന്ദസ്‌ലി​ഗ താരം ചെന്നൈയിനുമായി കരാറിലെത്തിയേക്കുമെന്ന് ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഹോൾബിയുടെ പേര് അഭ്യൂഹങ്ങളിലുയരുന്നത്.

ബുന്ദസ്‌ലി​ഗയിൽ കളിച്ചിട്ടുള്ള ഒരു മിഡ്ഫീൽഡറാണ് ചെന്നൈയിന്റെ അടുത്ത സൈനിങ്ങെന്നായിരുന്നു മാർക്കസിന്റെ ട്വീറ്റ്. യൂറോപ്യൻ താരമായ ഇദ്ദേഹം സ്വന്തം രാജ്യത്തിനായി ജൂനിയർ, സീനിയർ ടീമുകളിലും കളിച്ചിട്ടുണ്ടെന്നും മാർക്കസ് കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെയാണ് ഹോൾബിയാണ് ഈ താരമെന്ന അഭ്യൂങ്ങൾ പരന്നത്. ഇന്ത്യൻ ട്രാൻസ്ഫർ അപ്ഡേറ്റ്സ് ഇൻസ്റ്റ​ഗ്രാമിലും ഹോൾബിയെ ചെന്നൈയിൻ നോട്ടമിട്ടതായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

30-കാരനായ ഹോൾബി ബുന്ദ്സ്‌ലി​ഗയ്ക്ക് പുറമെ പ്രീമിയർ ലീ​ഗിലും കളിച്ചിട്ടുണ്ട്. ഷാൽക്കെ,മെയിൻസ്, ഹാംബർ​ഗർ തുടങ്ങിയ ജർമൻ ക്ലബുകളിൽ കളിച്ച ഹോൾബി, ഇം​ഗ്ലണ്ടിൽ ടോട്ടനം,ഫുൾഹാം തുടങ്ങിയവരുടെ ജേഴ്സിയുമണിഞ്ഞു. ഇം​ഗ്ലണ്ടിലെ രണ്ടാം ഡിവിഷനിൽ ബ്ലാക്ക്ബേൺ റോവേഴ്സിനായാണ് ഹോൾബി ഒടുവിൽ കളിച്ചത്.