SHARE

ജർമൻ ദേശീയ ടീമിനായി നടത്തുന്ന ​ഗോൾവേട്ടയിലൂടെ ഫുട്ബോൾ ലോകത്തെ അമ്പരപ്പിക്കുകയാണ് സെർജി ​ഗ്രാബി. ദേശീയ ടീമിനായി ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് ഒമ്പത് ​ഗോളുകളാണ് ​ഗാബ്രി നേടിയത്. ഒപ്പം രണ്ട് അസിസ്റ്റുകൾ.

ഈ അന്താരാഷ്ട്ര ഇടവേളയിൽ നടന്ന ജർമനിയുടെ രണ്ട് മത്സരങ്ങളിലും ​ഗാബ്രി ​ഗോൾ നേടി. നെതർലൻഡ്സിനെതിരായ മത്സരത്തിൽ ആദ്യ ​ഗോൾ നേടിയ ​ഗാബ്രി ഇന്നലെ വടക്കൻ അയർലൻഡിനെതിരെ ജർമനിയുടെ വിജയമുറപ്പിച്ച ​ഗോളും നേടി. 2016-ൽ സാൻമരീനോയക്കെതിരായ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിലാണ് ​ഗാബ്രി ജർമനിക്കായി അരങ്ങേറിയത്. ഈ മത്സരത്തിൽ ഹാട്രിക്കോടെയാണ് ​ഗാബ്രി വരവറിയിച്ചത്.

പിന്നീട് കഴിഞ്ഞ വർഷമാണ് ടീമിൽ തിരിച്ചെത്തിയത്. 2018-ൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ​ഗോൾ ​ഗാബ്രി നേടി. ഈ വർഷം ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് ​ഗാബ്രി ജർമനിക്കായി കളിച്ചത്. ഇതിൽ നിന്ന് അഞ്ച് ​ഗോളുകളും നേടി.