SHARE

മുംബൈ സിറ്റി എഫ് സിയുടെ ബ്രസീലിയന്‍ താരം ഗെര്‍സണ്‍ വിയേര ഇനി ജാപ്പനീസ് ലീഗില്‍ കളിക്കും. താരം ജാപ്പനീസ് ക്ലബ് റെനോഫ യമഗുച്ചിയുമായി കരാറിലെത്തിയ വിവരം മുബൈ സിറ്റി സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുംബൈ താരത്തിന് നന്ദി അറിയിച്ച് രംഗത്ത് വന്നു.

25കാരനായ താരം കഴിഞ്ഞ ഐ എസ് എല്‍ സീസണിലാണ് മുബൈയിലെത്തിയത്. 2016-17 സീസണില്‍ മുംബൈ ജേഴ്‌സിയില്‍ 14 മത്സരങ്ങള്‍ കളിച്ച ഗെര്‍സണ്‍ ഒരു ഗോളും നേടി. ടീമിനെ ലീഗ് റൗണ്ടിലെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. എന്നാല്‍ സെമിഫൈനലില്‍ മുംബെെ കൊല്‍ക്കത്തയോട് പരാജയപ്പെടുകയായിരുന്നു. 13 മത്സരങ്ങൾ കളിച്ച താരം സീസണിൽ ഒരു ഗോളും നേടി.

-Advertisement-

ഈ സീസണില്‍ ടീമില്‍ തുടര്‍ന്ന ഗെര്‍സണ്‍ 17 മത്സരങ്ങളില്‍ കളത്തിലിറങ്ങി. സീസണില്‍ മുംബൈ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പിന്നീട് ഇന്ത്യന്‍ ആരോസിനെ തോല്‍പ്പിച്ച് അവര്‍ സൂപ്പര്‍ കപ്പിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ അഞ്ചിന് നടക്കുന്ന സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാളാണ് മുംബൈയുടെ എതിരാളികള്‍.