SHARE

ഐ.എസ്.എല്ലിൽ ഭേദപ്പെട്ട പ്രകടനം നടത്തിവരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് കനത്ത തരിച്ചടിയായി ഘാനാ താരം അ​ഗസ്റ്റിൻ ഓക്രയുടെ പരിക്ക്. ഇതോടെ സീസണിൽ അവശേഷിക്കുന്ന മത്സരങ്ങൾ ഈ അറ്റാക്കിങ് മിഡ്ഫീൽഡറിന് നഷ്ടമായേക്കും. ​ഗോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അന്താരാഷ്ട്ര മത്സരങ്ങൾക്കായി ഐ.എസ്.എൽ പിരിഞ്ഞ സമയത്ത് പരിശീലനത്തിനിടെയാണ് ഓക്രയ്ക്ക് പരിക്കേറ്റത്. എന്നാൽ പരിക്കെന്താണെന്ന് വ്യക്തമായിട്ടില്ല. തങ്ങളുടെ വിദേശകളിക്കാരിലൊരാൾക്ക് പരിക്കേറ്റെന്നും സീസണിൽ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കുമെന്നും പരിശീലകനും സമ്മതിച്ചിട്ടുണ്ട്. ഇതോടെ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പകരക്കാരനെ കണ്ടെത്താൻ നോർത്ത് ഈസ്റ്റ് ശ്രമിച്ചേക്കും

ഘാന അണ്ടർ 20 ടീമിൽ കളിച്ചിട്ടുള്ള ഓക്ര ഈ സീസണിലാണ് നോർത്ത് ഈസ്റ്റിലെത്തിയത്. ടീം ഇതുവര കളിച്ച ആറിൽ നാല് മത്സരങ്ങളിലും പകരക്കാരനായ ഓക്ര ഇറങ്ങിയിരുന്നു. നാളെ സ്വന്തം മൈതാനത്ത് കേരളാ ബ്ലാസ്റ്റേഴ്സുമായാണ് നോർത്ത് ഈസ്റ്റിന്റെ അടുത്ത മത്സരം