SHARE

വിദേശ പരമ്പരകളില്‍ തിളങ്ങാതെ പോകുന്ന ഇന്ത്യയ്ക്ക് ഉപദേശവുമായി മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്. ഇന്ത്യയുടെ പ്രശ്‌നം പ്രതിഭയുടേതല്ല മറിച്ച് മാനസികമായി കരുത്തില്ലാത്തതാണെന്ന് ഗില്ലി പറയുന്നു. മാനസിക കരുത്ത് ആര്‍ജിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിന് വിദേശത്ത് പരമ്പ നേടാനാകൂ.

ഇന്ത്യന്‍ ടീം മികച്ചതാണ്. എന്നാല്‍ വിദേശത്ത് പരമ്പര നേടാന്‍ ഇതുമാത്രം പോരാ. ശാരീരിക കരുത്തല്ല മാനസിക കരുത്താണ് ആവശ്യം. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യക്ക് ശക്തമായ ബൗളിംഗ് നിരയുമുണ്ടെന്നും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിന്റെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഗില്ലിയുടെ അഭിപ്രായം. ഈ വര്‍ഷം അവസാനം ഇന്ത്യ സമ്പൂര്‍ണ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നുണ്ട്.