SHARE

വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍താരം ഷബ്മാന്‍ ഗില്ലിനു ഡബിള്‍ സെഞ്ചുറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന ബഹുമതിണ് ഇതോടെ ഗില്ലിനു സ്വന്തമായത്. മുമ്പ് ഇത് ഗൗതം ഗംഭീറിന്റെ പേരിലായിരുന്നു. 2002 ലാണ് തന്റെ ഇരുപതാം വയസ്സില്‍ ഗംഭീര്‍ സിംബാവേയ്‌ക്കെതിരെ ഡബിള്‍ സെഞ്ചുറി നേടിയത്.

മൂന്നാമത്തെയും അവസാനത്തേയുമായ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗിസില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഗില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 250 ബോളില്‍ നിന്നാണ് 19 കാരനായ താരം 204 റണ്‍സെടുത്തത് ഇതില്‍ 19 ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു.

ഗില്ലിന്റെ ഡബിള്‍ സെഞ്ചുറിയുടേയും ക്യാപ്‌ററന്‍ വിഹാരിയുടെ സെഞ്ചുറിയുടേയും പിന്‍ബലത്തില്‍ ഇന്ത്യ 373 റണ്‍സെടുത്തു വിഹാരി 219 ബോളില്‍ നിന്നു 118 റണ്‍സ് നേടി. അവസാനം വിവരം ലഭിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയിലാണ്.