SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എഫ്സി ​ഗോവ ദയനീയമായ തോറ്റു. എതിരില്ലാത്ത മൂന്ന് ​ഗോളിന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയാണ് ​ഗോവയെ തകർത്തത്. കഴിഞ്ഞ സീസണിൽ ​ഗോവയ്ക്കായി തകർപ്പൻ പ്രകടനം നടത്തിയ ഇ​ഗോർ ആം​ഗുലോയാണ് ഇന്നലത്തെ മത്സരത്തിൽ മുംബൈയ്ക്കായി രണ്ട് ​ഗോൾ നേടിയത്.

മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ആം​ഗുലോ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരശേഷം ആം​ഗുലോയുടെ പ്രകടനത്തെ പുകഴ്ത്തിയ ​ഗോവ പരിശീലകൻ ജുവാൻ ഫെറാൻഡോ, എന്നാൽ തങ്ങൾ തോറ്റത് ടീമെന്ന നിലയിൽ മുംബൈ മികച്ചുനിന്നതുകൊണ്ടാണെന്നാണ് പറഞ്ഞത്.

വളരെ മികച്ച ഒരു സ്ട്രൈക്കറാണ് ആം​ഗുലോയെന്ന് എനിക്കറിയാം, കഴിഞ്ഞ സീസണിൽ അത് തെളിയിക്കപ്പെട്ടതാണ്, പക്ഷെ ഇവിടെ ഞങ്ങൾ ഒരു കളിക്കാരനെ കുറിച്ച് മാത്രമായി ചിന്തിക്കുന്നില്ല, തീർച്ചയായും അം​ഗുലോ മികച്ച പ്രകടനം കാഴ്ചവച്ചു, രണ്ട് ​ഗോളും നേടി പക്ഷെ അതിനൊപ്പം തന്നെ ടീമിനെ നിലയിൽ മുംബൈ വളരെ മികച്ചുനിന്നും, ഫെറാൻഡോ പറഞ്ഞു.