SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്.സി ​ഗോവയെ നേരിടുകയാണ്. പോയിന്റ് പട്ടികയിൽ പിന്നിലാണെങ്കിലും അവസാനം നടന്ന മത്സരങ്ങിലൊക്കെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. അതിനാൽ ​ഗോവയ്ക്കെതിരായ മത്സരം ബ്ലാസ്റ്റഴ്സിന്റെ പുര​ഗോതി എത്രത്തോളമുണ്ടെന്നെ വെളിപ്പെടുത്തും.

സീസണിൽ മുമ്പ് തമ്മിലേറ്റുമുട്ടിയപ്പോൾ ​ഗോവ ​ഗംഭീരജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു അന്ന് ​ഗോവയുടെ ജയം. എന്നാൽ ഇക്കുറി ഏറ്റുമുട്ടുമ്പോൾ മത്സരം കടുപ്പമേറിയതാകുമെന്നാണ് ​ഗോവ പരിശീലകൻ ജുവാൻ ഫെറാൻഡോ പറയുന്നത്.

ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം കടുപ്പമേറിയതാകും, കാരണം അവസാന രണ്ട് മത്സരങ്ങൾ ഉജ്ജ്വല പ്രകടനമാണ് അവർ നടത്തിയത്, അവർക്ക് കേവലം ഒരു പ്ലാനല്ല, പല പ്ലാനുകളുണ്ട്, ഫ്രീ സ്പേസ് കണ്ടെത്തി ആക്രമിച്ച് മുന്നേറാൻ അവർ മിടുക്കരാണ്, ഒപ്പം സെക്കൻഡ് ബോൾ സ്വന്തമാക്കുന്നതിലും മികവ് പുലർത്തുന്നു, അവർക്ക് മികച്ച ടീമുമുണ്ട്, അതിനാൽ തന്നെ നല്ല മത്സരം പ്രതീക്ഷിക്കാം, ഫെറാൻഡോ മാധ്യമങ്ങളോട് പറഞ്ഞു.