SHARE

ഐ.എസ്.എല്ലിൽ മുംബൈ സിറ്റിക്കെതിരെ അവസാനം നിമിഷമാണ് എഫ്.സി ​ഗോവ തോറ്റത്. ഇഞ്ച്വറി ടൈമിൽ ലഭിച്ച പെനാൽറ്റി ​ഗോളാക്കി ആദം ലെ ഫോൻഡ്രെയാണ് സെർജിയോ ലൊബേറയ്ക്ക് മുൻ ടീമിനെതിരെ ജയം സമ്മാനിച്ചത്. മത്സരം അവസാനനിമിഷം തോറ്റതിൽ കടുത്ത നിരാശയിലാണ് ​ഗോവ പരിശീലകൻ യുവാൻ ഫെറാൻഡോ.

മത്സരത്തിന്റെ നാൽപ്പതാം മിനിറ്റിൽ ​ഗോവയ്ക്ക് പത്ത് പേരായി ചുരുങ്ങേണ്ടിവന്നു. ചുവപ്പുകാർഡ് കണ്ട് റെഡീം തലാങ് പുറത്തായതാണ് ഇതിന് കാരണം. എന്നാൽ ഈ ചുവപ്പുകാർഡിൽ ഫെറാൻഡോ അതൃപ്തനാണ്. മത്സരശേഷം റെഫറിയുെ തീരുമാനത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട്, റെഫറിമാരെക്കുറിച്ച് ഒന്നും പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല കാരണം എല്ലാവർക്കും അറിയാം ഇന്ത്യയിൽ റെഫറിമാരുടെ നിലവാരമെന്താണെന്ന്, ഫെറാൻഡോ പറഞ്ഞു.

മികച്ചൊരു ടീമിനെതിരെ പത്ത് പേരുമായി കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, ആ ചുവപ്പുകാർഡിന് മുമ്പ് വരെ മികച്ച ഫുട്ബോളാണ് കളിക്കളത്തിൽ കണ്ടത്, എന്നാൽ ഒരാൾ കുറഞ്ഞതോടെ ‍ഞങ്ങൾക്ക് പ്ലാൻ ബിയിലേക്ക് മാറേണ്ടിവന്നു, ഫെറാൻഡോ പറഞ്ഞു.