SHARE

ഡ്യൂറാൻഡ് കപ്പിൽ കേരളത്തിന്റെ ടീം ​ഗോകുലം കേരളയക്ക് രണ്ടാം ജയം. ​ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിനെയാണ് ഐ-ലീ​ഗ് ക്ലബ് തോൽപ്പിച്ചത്. ​ഗ്രൂപ്പിലെ ആദ്യ മത്സരത്തിലെ ​ഗോകുലം ചെന്നെയനെ തകർത്തിരുന്നു

കൊൽക്കത്തയിലെ ഹൗറ സ്റ്റേഡിയ്ത്തിൽ നടന്ന മത്സരത്തിൽ എയർഫോഴ്സിനെ എതിരില്ലാത്ത മൂന്ന്​ ​ഗോളിനാണ് ​ഗോകുലം തകർത്തത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ ട്രിനിനാഡ് താരം മാർക്കസ് ജോസഫാണ് ​ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. മത്സരത്തിന്റെ 58-ാം മിനിറ്റിൽ മലയാളി താരം ഷിബിൽ മുഹമ്മദിന്റെ ​ഗോളിലൂടെ ​ഗോകുലം ലീഡുയർത്തി.

പിന്നീട് മത്സരത്തിന്റെ 90-ാം മിനിറ്റിൽ മാർക്കസ് ജോസഫ് തന്റെ രണ്ടാം ​ഗോളും ടീമിന്റെ മൂന്നാം ​ഗോളും നേടിയതോടെ എയർഫോഴ്സിന്റെ പതനം പൂർണം. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടിയ മാർക്കസ് ജോസഫിന് ഇതോടെ ടൂർണമെന്റിൽ അഞ്ച് ​ഗോളുകളായി.