SHARE

ഐ ലീഗിൽ ഇന്ന് ഗോകുലം കേരള – റിയൽ കാശ്മീർ എഫ് സി പോരാട്ടം. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട്ടെ ഇ എം എസ് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് അഞ്ചിനാണ് മത്സരം ആരംഭിക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഗോകുലം, മത്സരം വിജയിച്ച് മുന്നിലെത്താനാകും ഇന്ന് ശ്രമിക്കുക. അതേ സമയം മികച്ച ഫോമിലുള്ള റിയൽ കാശ്മീർ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.

ഈസ്റ്റ് ബംഗാളിനെതിരെ പരാജയം വഴങ്ങിയ ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തിയാകും ഗോകുലം, റിയൽ കാശ്മീരിനെ നേരിടുന്നത്. അന്റോണിയോ ജെർമന്‌പകരക്കാരനായി ടീം സ്വന്തമാക്കിയ ജോയൽസണ്ടെ ഇന്ന് പകരക്കാരുടെ നിരയിലുണ്ടാകും. സാബയുടെ പ്രകടനവും മത്സരത്തിൽ ഗോകുലത്തിന് നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്. മിഡ് ഫീൽഡിൽ റാഷിദ് തിരിച്ചെത്തുമാണ് സൂചന.

നേരത്തെ കഴിഞ്ഞ ദിവസം പരിശീലനവുമായി ബന്ധപ്പെട്ട് ഇരുടീമുകളും തമ്മിൽ ഉണ്ടായ വാക്കു തർക്കങ്ങളും കയ്യാങ്കളിയും മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്‌. ശനിയാഴ്ചയായതിനാൽ കൂടുതൽ കാണികൾ മത്സരം വീക്ഷിക്കാൻ എത്തുമെന്നും കരുതുന്നു.