SHARE

ഐ-ലീ​ഗിലെ രണ്ടാം മത്സരത്തിലും ​ഗോകുലം കേരളയ്ക്ക് ജയം. എതിരില്ലാത്ത ഒരു ​ഗോളിന് ഇന്ത്യൻ ആരോസിനെയാണ് ​ഗോകുലം തോൽപ്പിച്ചത്.

​ഗോവയിലെ തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ ​ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റിനകം ​ഗോകുലം വലകുലുക്കി. ഉ​ഗാണ്ടൻ മുന്നേറ്റതാരം ഹെന്റി കിസേക്കയാണ് ​ഗോകുലത്തിനായി ​ഗോൾ നേടിയത്. ജസ്റ്റിൻ ജോർജാണ് ഈ ​ഗോളിന് വഴിയൊരുക്കിയത്. 78-ാം മിനിറ്റിൽ പ്രതിരോധത്തിലെ കരുത്തൻ ആന്ദ്രെ എറ്റിയെനെ ചുവപ്പുകാർഡ് കണ്ട് പുറത്തായത് ​ഗോകുലത്തിന് തിരിച്ചടിയായി

രണ്ടാം മത്സരത്തിലും വിജയിച്ചതോടെ പോയിന്റ് പട്ടികയിൽ ​ഗോകുലം ഇപ്പോൾ ഒന്നാമതാണ്. ആറ് പോയിന്റാണ് ​ഗോകുലത്തിനുള്ളത്.