SHARE

കേരള പ്രീമിയര്‍ ലീഗില്‍ ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ വിജയം. കോവളം എഫ് സിക്കെതിരെയായിരുന്നു വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഗോകുലം കോവളത്തെ തകര്‍ത്തത്. യുവതാരം ശിഹാദിന്റെ ഹാട്രിക് ഗോളാണ് ഗോകുലത്തിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.

രണ്ടാം പകുതിയാലാണ് ഹാട്രിക് ഗോളുകള്‍ പിറന്നത്. 52-ാം മിനിററിലും 82-ാം മിനിറ്റിലും 87-ാം മിനിറ്റിലുമായിരുന്നു ശിഹാദ് കോവളത്തിന്റെ വല കുലുക്കിയത്. വിഷ്ണുവാണ് ഗോകുലത്തിനായി ഗോള്‍ നേടിയ മറ്റൊരാള്‍. കോവളത്തിനായി ഗോള്‍ നേടിയത് സുജിത്താണ്.

ഈ വിജയത്തോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനേയും ഗോകുലം പരാജയപ്പെടുത്തിയിരുന്നു.